തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിൽ ഡ്രോൺ പറന്നു; ഡൽഹി പോലീസ് അന്വേഷണം ശക്തമാക്കി

അതീവ സുരക്ഷയോടെ പാലിക്കേണ്ട ഇടമാണ് പ്രധാനമന്ത്രിയുടെ വീട്. വമ്പൻ സുരക്ഷാസന്നാഹമുള്ള പ്രധാനമന്ത്രിയുടെ വീടിനടുത്ത് ഒരു വലിയ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിൽ ഡ്രോൺ പറന്നു.
ഡൽഹി പോലീസ് അന്വേഷണം ശക്തമാക്കി . എസ് പി ജി ഡൽഹി പോലീസ് വിവരം തേടി . . അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോൺ കണ്ടത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്‌പിജി ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടത്. ഉടൻ തന്നെ വിവരം ദില്ലി പൊലീസിനെ അറിയിക്കുകയും ചെയ്തു . സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. എന്തായാലൂം അതീവ സുരക്ഷയോടെ കരുതേണ്ടുന്ന ഒന്നാണ് പ്രധാനമന്ത്രിയുടെ വീട്.
https://www.facebook.com/Malayalivartha



























