പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വെർച്വൽ ഉച്ചകോടി നാളെ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കും

നാളെയാണ് ആ നിർണായക ദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വെർച്വൽ ഉച്ചകോടി നാളെയാണ് നടക്കുന്നത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്നത് .
ഉച്ചയ്‌ക്ക് 12.30ന് ഉച്ചകോടി തുടങ്ങും. മൂന്ന് മണിയോടെ ഇത് സമാപിക്കും. ഡൽഹിയിൽ നേരിട്ട് നടത്താൻ നിശ്ചയിച്ചിരുന്നു. പക്ഷേ ജൂൺ ആദ്യത്തോടെ തീരുമാനം മാറ്റുകയായിരുന്നു . അവസാന എസ്സിഒ ഉച്ചകോടി നടന്നത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിലാണ്.
എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഗോവയിൽ നേരിട്ട് നടന്നിരുന്നു. പാക്കിസ്ഥാന്റെ ബിലാവൽ ഭൂട്ടോ സർദാരി, ചൈനയുടെ ക്വിൻ ഗാങ്, റഷ്യയുടെ സെർജി ലാവ്റോവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നുഎസ്സിഓ ഉച്ചകോടിയിൽ 2017-ലാണ് ഇന്ത്യ പൂർണ്ണ അംഗരാജ്യമായി മാറുന്നത് അത് വരെ നിരീക്ഷക രാജ്യമായി തുടരുകയായിരുന്നു.
എസ്സിഒയുടെ എല്ലാ മേഖലകളിലും ഇന്ത്യ വളരെ സജീവവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ഇന്ത്യ എസ്സിഒ ഉച്ചകോയിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയാണ്. 2022 സെപ്റ്റംബറിൽ ഉസ്ബെക്കിസ്ഥാനിൽ സമർഖണ്ഡ് ഉച്ചകോടിയിലാണ് ഇന്ത്യ എസ്സിഒയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha
























