വിദേശ വിനിമയചട്ടം ലംഘിച്ചതിന് അനിൽ അംബാനിയെയും ഭാര്യയെയും ചോദ്യം ചെയ്ത് ഇ ഡി; അംബാനി ഗ്രൂപ്പുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് വിദേശ വിനിമയചട്ടം ലംഘിച്ചതിന് പുതിയ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതായി വിവരം

പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിളിച്ചുവരുത്തി. വിദേശ വിനിമയചട്ടം ലംഘിച്ചതിന് അദ്ദേഹത്തെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. ഫെമ നിയമവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാനാണ് ടിന അംബാനിയെയും ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയത്.
അംബാനി ഗ്രൂപ്പുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് വിദേശ വിനിമയചട്ടം ലംഘിച്ചതിന് പുതിയ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതായാണ് വിവരം. എന്നാൽ കേസ് വിവരങ്ങൾ ഇഡി പുറത്ത് വിട്ടിട്ടില്ല. വിദേശനാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഇഡി വ്യത്തങ്ങൾ അറിയിച്ചത്. നേരത്തെ യെസ് ബാങ്ക് പ്രമോട്ടർ റാണ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ 2020 ൽ ഇഡി അനിൽ അംബാനിയെ ചോദ്യം ചെയ്തിരുന്നു.
മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായതായി റിപ്പോർട്ട്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999 (ഫെമ) കേസുമായി ബന്ധപ്പെട്ടാണ് അനിൽ അംബാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തുന്നത്.
രാവിലെ 10 മണിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസിലാണ് അനിൽ അംബാനി എത്തിയത്. വിദേശനാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ൽ അനിൽ അംബാനി ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നു.
420 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതി അനിൽ അംബാനിക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടത് അനിൽ അംബാനിക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു.
അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും യെസ് ബാങ്കും തമ്മിലുള്ള എല്ലാ ഇടപാടുകളും നിയമത്തിനും സാമ്പത്തിക ചട്ടങ്ങൾക്കും അനുസൃതമാണെന്നാണ് അനിൽ അംബാനി ഇഡിയോട് പറഞ്ഞത്.
https://www.facebook.com/Malayalivartha
























