തെലങ്കാനയില്‍ പരസ്യപ്രചാരണം അവസാനിച്ചു... നാളെ വോട്ടെടുപ്പ്, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനത്തെ വോട്ടെടുപ്പാണ് നാളെ തെലങ്കാനയില്‍ നടക്കുന്നത്, എല്ലായിടത്തും വോട്ടെണ്ണല്‍ അടുത്ത ഞായറാഴ്ച

തെലങ്കാനയില്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. നാളെ വോട്ടെടുപ്പ്. സംസ്ഥാനത്ത് ബി.ആര്‍.എസ്, കോണ്‍ഗ്രസ് ബി.ജെ.പി പാര്‍ട്ടികള്‍ വന്‍ റാലികളും റോഡ് ഷോകളും നടത്തി. കോണ്‍ഗ്രസ് റാലികള്‍ക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും 27ന് നയിച്ച റാലിയുടെ ആവേശത്തിലായിരുന്നു ഇന്നലെയും ബി.ജെ.പി.
ബി.ആര്‍.എസ് റാലികള്‍ക്ക് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റ മകനുമായകെ.ടി.രാമറാവുവാണ് നേതൃത്വം നല്‍കിയത്. റാവുവിന്റെ മകള്‍ കെ.കവിത നിസാമാബാദിലും സമീപ ജില്ലകളിലും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ ഇത്തവണ നിര്‍ണായകമാണ് .
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനത്തെ വോട്ടെടുപ്പാണ് നാളെ തെലങ്കാനയില്‍ നടക്കുന്നത്. മിസോറം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് നേരത്തേ പൂര്‍ത്തിയായിരുന്നു. എല്ലായിടത്തും വോട്ടെണ്ണല്‍ അടുത്ത ഞായറാഴ്ചയാണ്.
"
https://www.facebook.com/Malayalivartha