ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു

യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികിലായി പാമ്പിനെ കൊണ്ടുവന്നിട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. അമിത് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമിത്തിന്റെ ഭാര്യ രവിത, കാമുകന്‍ അമര്‍ദീപ് എന്നിവര്‍ അറസ്റ്റിലായി.
കൂലിത്തൊഴിലാളിയായ അമിത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. ഉറക്കത്തിനിടെ രവിത അമിത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹത്തിനരികിലായി ഒരു പാമ്പിനെ കൊണ്ടുവന്നിടുകയും ചെയ്തു.
തുടര്‍ന്ന് അമിത് പാമ്പുകടിയേറ്റ് മരിച്ചെന്ന് നാട്ടുകാരോട് പറഞ്ഞു. നാട്ടുകാര്‍ എത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അമിത് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ രവിതയും അമര്‍ദീപും അറസ്റ്റിലാവുകയായിരുന്നു.
https://www.facebook.com/Malayalivartha