Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഇന്ത്യയുടെ നെഞ്ചില്‍ തീകോരിയിട്ട പാക്ക് പട്ടാള പന്നികള്‍ വെള്ളം കിട്ടാതെ ചത്തൊടുങ്ങും !!

24 APRIL 2025 05:58 PM IST
മലയാളി വാര്‍ത്ത

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത് അടക്കം കര്‍ശന നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒപ്പം പാക്കിസ്ഥാനെ കടുത്ത പ്രതിരോധത്തിലാക്കുന്ന മറ്റൊരു നിര്‍ണായക നീക്കത്തിലേക്ക് ഇന്ത്യ എത്തിച്ചേര്‍ന്നു .. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു കൊണ്ടാണ് ഇന്ത്യ പാകിസ്താന് മറുപടി നല്‍കുന്നത് .പാക്കിസ്ഥാന് ഇന്ത്യ നല്‍കി വന്നിരുന്ന സിന്ധു നദീ ജലം ഇന്ത്യ നിര്‍ത്താന്‍ തീരുമാനിച്ചത് വന്‍ പ്രതിസന്ധിയാണ് പാക്കിസ്ഥാന് ഇനി സൃഷ്ടിക്കാന്‍ പോകുന്നത്. സാമ്പത്തികപരമായി നിലവില്‍ വെല്ലുവിളി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു കനത്ത പ്രഹരമാണ്. സിന്ധു നദീജല ഉടമ്പടിയൊന്നും പരിഗണിക്കാതെയുള്ള ഈ തീരുമാനം പാക്കിസ്ഥാന്‍ ഭരണകൂടത്തെയും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സിയാണ് ഉന്നതതല യോഗത്തിനു ശേഷം നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാര്‍ റദ്ദാക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നും പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനമുണ്ടായെങ്കിലും കരാര്‍ പുനഃപരിശോധിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഒരു നീക്കവും ഇന്ത്യ നടത്തിയിരുന്നില്ല. എന്നാല്‍ കമ്മിഷണര്‍മാര്‍ തമ്മില്‍ പതിവായി സിന്ധു നദീജല വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന് 2016ല്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി
എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിനെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നീക്കം ശക്തമാക്കി. ഇതിന് പിന്നാലെ പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടന്നതോടെ മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍ റദ്ദാക്കുന്നതടക്കം കടുത്ത നിലപാടിലേക്ക് ഇന്ത്യ നീങ്ങിയത് . ശതുവാണെങ്കില്‍ പോലും അയല്‍രാജ്യങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന ചരിത്രം ഇന്ത്യയ്ക്കില്ല. എന്നാല്‍ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും വര്‍ധിച്ച സാഹചര്യത്തിലാണ് സിന്ധുനദീ തടത്തേയും 63 വര്‍ഷം പഴക്കമുള്ള കരാറിനേയും മറന്നു ഇത്തരമൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചിരുന്നത്. ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ ഝലം, ചെനാബ്, ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. പാക്കിസ്ഥാന്‍ പ്രധാനമായും ആശ്രയിക്കുന്ന ജലവിതരണ പദ്ധതിയാണിത്. അതുകൊണ്ട് തന്നെ കോടിക്കണക്കിനെ പേരെയാകും ഈ തീരുമാനം ബാധിക്കുക.

അതേസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാര്‍ വഴി ഇന്ത്യ നല്‍കിയിരുന്നത്.

കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം, പരിമിതമായ ജലസേചന ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനം, ഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ഉപഭോഗേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. സിന്ധു നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും കരാറിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഉടമ്പടി ഇരു രാജ്യങ്ങളുടെയും സുരക്ഷാപരമായ കാര്യങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ലക്ഷ്യമിട്ടുള്ളതാണ്

സ്വാതന്ത്ര്യത്തിന് ശേഷം 1947-48 ലെ ഇന്തോപാകിസ്ഥാന്‍ യുദ്ധകാലത്ത് നദീജലത്തിന്റെ അവകാശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന തര്‍ക്ക വിഷയമായിരുന്നു. എന്നാല്‍ 1960 ല്‍ ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ഇരു രാജ്യങ്ങളും നിരവധി സൈനിക സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു ജലയുദ്ധത്തിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാര്‍ റദ്ദാക്കലാണ് ഇപ്പോള്‍ 65 വര്‍ഷത്തിനു ശേഷം നടന്നിരിക്കുന്നത്. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ ഏറ്റവും വലിയ സര്‍ജിക്കള്‍ സ്‌ട്രൈക്കാണിത്.

പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് തന്നെ വഴിയൊരുക്കുന്നതാണ്. പാക്കിസ്ഥാനിലെ പ്രധാന കാര്‍ഷിക മേഖലയാണ് പഞ്ചാബ്. ഇവിടുത്തെ കാര്‍ഷി പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍, അത് സ്വാഭാവികമായിട്ടും പാക്കിസ്ഥാനിലെ മറ്റ് പ്രവശ്യകളെയും ബാധിക്കും. സാമ്പത്തിക വെല്ലുവിളികളില്‍ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ അത് ആ രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല.

ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശനത്തിലായിരുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചത്തിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തു. രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിലാണ് പാക്കിസ്ഥാനെതിരെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഭീകരാക്രമണത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്, പാക്കിസ്ഥാനെതിരെ നിര്‍ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. അതില്‍ അഞ്ച് പ്രധാന തീരുമാനങ്ങളും ഉള്‍പ്പെടുന്നു. പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത് . പാക് പൗരന്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സുരക്ഷ സമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഡല്‍ഹിയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി പേഴ്‌സണ നോണ്‍ ഗ്രാറ്റ നോട്ട് കൈമാറി. പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്ന ഔദ്യോഗിക അറിയിപ്പാണ് പിഎന്‍ജി അഥവാ പേഴ്‌സണ നോണ്‍ ഗ്രാറ്റ. വാഗഅട്ടാരി അതിര്‍ത്തി പൂര്‍ണമായും അടച്ചു. സാധുവായ രേഖകളുമായി അതിര്‍ത്തി കടന്നവര്‍ക്ക് മെയ് 1 ന് മുന്‍പ് അതിര്‍ത്തി വഴി തിരികെ വരാന്‍ സാധിക്കും.

സാര്‍ക്ക് വിസ എക്‌സംപ്ഷന്‍ സ്‌കീം (എസ് വി ഇ എസ്) പ്രകാരം പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ല എന്നതാണ് മറ്റ് തീരുമാനം . പാക് പൗരന്‍മാര്‍ക്ക് മുന്‍പ് നല്‍കിയിട്ടുള്ള വിസ റദ്ദാക്കും. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാനും തീരുമാനമായി. നിലവില്‍ 55 ഉദ്യോഗസ്ഥരാണ് നയതന്ത്ര കാര്യാലയത്തില്‍ ഉള്ളത്. ഇത് 30 ആക്കും. ഇവര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള ഉപദേഷ്ടാക്കളെ പിന്‍വലിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ഇത്ര കടുത്ത നടപടി ഇന്ത്യ സ്വീകരിക്കുന്നത്.

സിന്ധു നദീതട കരാര്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ സന്ദര്‍ശന വേളയില്‍ തന്നെ അക്രമം നടത്തി കാശ്മീര്‍ വീണ്ടും ചര്‍ച്ചയാക്കാനുള്ള പാക്ക് ബുദ്ധിയാണോ ഇതിന് പിന്നില്‍ എന്ന ചോദ്യമാണ് ഉയരുന്നത്. കാശ്മീരിനെ മറന്നിട്ടില്ലെന്ന പാക് സൈനിക മേധാവിയുടെ പ്രതികരണവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 'കാശ്മീര്‍ നമ്മുടെ കഴുത്തിലെ സിരയാണ് അതാരും മറക്കരുത്', എന്നായിരുന്നു അടുത്തിടെ ഇസ്ലാമാബാദില്‍ നടന്ന പരിപാടിക്കിടെ ജനറല്‍ മുനീറിന്റെ വാക്കുകള്‍. നമ്മുടെ കുട്ടികളോട് നമ്മള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് പഠിപ്പിക്കണമെന്നും സൈനിക മേധാവി പറഞ്ഞിരുന്നു. ' നമ്മുടെ പൂര്‍വ്വികര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് കരുതിയിരുന്നതെന്ന വസ്തുത കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാണം. അവര്‍ ഇതൊന്നും മറക്കരുത്. നമ്മുടെ മതം വ്യത്യസ്തമാണ്, ആചാരങ്ങള്‍ , ചിന്തകള്‍, ആഗ്രഹങ്ങള്‍ എല്ലാം വ്യത്യസ്തമാണ്. ഇന്ത്യയും പാക്കിസ്ഥാനും രണ്ട് രാജ്യങ്ങളാണ് , ഒരിക്കലും ഒന്നല്ല, ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വഴിവെച്ചത്', മുനീര്‍ പറഞ്ഞു.

ഈ പ്രകോപന പ്രസംഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുന്‍പാണ് പഹല്‍ഗാമില്‍ 28 പേരെ ഭീകരര്‍ വകവരുത്തിയത്. അതേസമയം നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവന് ഇന്ത്യ ശക്തമായ മറുപടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ' കൃത്യവും ഉചിതവുമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും. ഭീകരാക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യയുടെ മണ്ണില്‍ ഇത്തരം നീച പ്രവൃത്തി നടത്താന്‍ ഗൂാഢോലചന നടത്തിയവരേയും തിരശീലക്ക് പിന്നിലുള്ളവരേയും ഞങ്ങള്‍ പിടികൂടും' , പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. കനത്ത ജാഗ്രത തുടരണമെന്ന് സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതെസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം നാളെ നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (1 hour ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (1 hour ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (1 hour ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (1 hour ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (3 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (3 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (4 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (4 hours ago)

Malayali Vartha Recommends