ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യം... നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി

ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. ഒരു മലയാളിയും ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തി.
ടെഹ്‌റാന്‍ ഷാഹിദ് ബെഹ്ഷത്തി സര്‍വകലാശാല ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്.
ഫാദിലയെ സ്വീകരിക്കാനായി കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. എംബസി അധികൃതര്‍ മകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയെന്ന് ഫാദിലയുടെ അച്ഛന്‍ പറഞ്ഞു. ഇനി ഒരു വിമാനം കൂടി മസ്ഹദില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്നുണ്ട്. ഇന്നും രണ്ട് വിമാനങ്ങള്‍ വരും.
നാലാമത്തെ വിമാനത്തില്‍ 256 പേരാണുള്ളത്. ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 773 പേര്‍ നാട്ടിലെത്തി. ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും, വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം .
https://www.facebook.com/Malayalivartha