ആധാര്‍ കാര്‍ഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് ശരിവച്ച് സുപ്രീംകോടതി

ആധാര്‍ കാര്‍ഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് ശരിവച്ച് സുപ്രീംകോടതി. ആധാര്‍ നിയമത്തിലെ 9ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ വിഷയം സ്വതന്ത്രമായി പരിശോധിക്കണം. എന്നാല്‍, അതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടോയെന്നതാണ് സുപ്രധാന ചോദ്യം.അധികാരമുണ്ടെങ്കില്‍ പ്രശ്നമില്ല. ഇല്ലെങ്കില്‍ ഇപ്പോള്‍ ബീഹാറില്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കണത്തില്‍ നടത്തുന്ന പ്രക്രിയയ്ക്ക് തിരിച്ചടിയാകും.
ബീഹാറിലെ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളടക്കം നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പൗരത്വ വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരത്തില്‍ പെട്ടതാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. അഭിഷേക് മുനു സിഗ്വി വാദിച്ചു.
ബീഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് അധാര്‍ കാര്‍ഡ് സ്വീകരിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബീഹാറിലെ കരട് വോട്ടര്‍പ്പട്ടികയില്‍ ഒരു കോടിയില്‍പ്പരം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംശയത്തിനു കാരണം തിരഞ്ഞെടുപ്പ് കമ്മിഷനോടുള്ള വിശ്വാസക്കുറവാണെന്ന് കോടതി . 7.9 കോടി വോട്ടര്‍മാരില്‍ 7.4 കോടിയും പ്രക്രിയയുമായി സഹകരിച്ചു. അതിനാല്‍, ഒരു കോടിയില്‍പ്പരം വോട്ടര്‍മാരെ ഒഴിവാക്കിയെന്ന വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി . വാദം കേള്‍ക്കല്‍ ഇന്നും തുടരുന്നതാണ്.
https://www.facebook.com/Malayalivartha


























