ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തിങ്കളാഴ്ച ബിഹാറിലെ പട്നയില്‍ സമാപിക്കും....

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തിങ്കളാഴ്ച ബിഹാറിലെ പട്നയില്‍ സമാപിക്കും. കേന്ദ്രസര്‍ക്കാരിനെതിരേ വോട്ടുകവര്‍ച്ച ആരോപണം ഉയര്‍ത്തി രാഹുല്‍ 16 ദിവസമായി നടത്തുന്ന യാത്രയുടെ സമാപനച്ചടങ്ങ് ദേശീയതലത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമാകും.
ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാറാമില്‍നിന്നുതുടങ്ങിയ യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതായി കോണ്‍ഗ്രസ് നേതാക്കള്‍ . ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പട്നയിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ 11-ഓടെ പട്നയിലെ ഗാന്ധിമൈതാനിയില്‍നിന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ പ്രതിമയ്ക്കുമുന്നിലേക്ക് രാഹുലിന്റെ നേതൃത്വത്തില്‍ പദയാത്ര തുടങ്ങും.
https://www.facebook.com/Malayalivartha