വി. ഡി. സതീശനും ചെന്നിത്തലയ്ക്കും എതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തില്‍ നേതാക്കള്‍ക്ക് എതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്.യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റേതാണ് മൊഴി.രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണ്.
ഇതില്‍ വി. ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് െ്രെകംബ്രാഞ്ച് മൊഴി എടുത്തത്. തിരുവനന്തപുരത്ത് െ്രെകംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്.അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ െ്രെകംബ്രാഞ്ച് നിയമോപദേശം തേടും. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്.
രാഹുലിന് എതിരേ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത് ഈ നടിയാണ്.ഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും െ്രെകംബ്രാഞ്ചിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകള്‍ കൈമാറിയെങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha