ഭാര്യയെ കൂട്ടികൊണ്ടുപോകുന്നതിനെ ചൊല്ലി തര്‍ക്കം: വാക്കുതര്‍ക്കം കയ്യാങ്കളിയായപ്പോള്‍ അമ്മായിയമ്മയുടെ ക്രൂര മര്‍ദനത്തില്‍ മരുമകന്‍ കൊല്ലപ്പെട്ടു

പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വരാനായി പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യാ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് അമ്മായിയമ്മയുടെ ക്രൂര മര്‍ദനത്തിനിരയായി മരുമകന്‍ മരിച്ചത്. സംഭവത്തില്‍ ഡിന ജഗ്ദീഷ് വേഗ്ദയെ ആണ് പൊലീസ് പിടികൂടിയത്.
തലയ്ക്ക് അടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 27 വയസുകാരനായ പര്‍വേശ് ലാല്‍ജി തട്വി ശനിയാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആണ് മരിച്ചത്. മരിച്ച പര്‍വേശ് ലാല്‍ജി തട്വി ചൂതാട്ടം, മര്‍ദ്ദനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പര്‍വേശ് ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി ഡിന മരുമകന്റെ തലയില്‍ കല്ലെടുത്ത് അടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് നിലത്തുവീണ പര്‍വേശിനെ ഇവര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതും.
പര്‍വേഷിന്റെ ഉപദ്രവവും ഗാര്‍ഹിക പീഡനവും കാരണം പൊറുതിമുട്ടി സ്വന്തം വീട്ടില്‍ വന്നുനില്‍ക്കുകയായിരുന്നു ഡിനയുടെ മകള്‍ . ഇതിനിടെ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് പോകാനായി പര്‍വേശ് വെള്ളിയാഴ്ച രാത്രി ഡിനയുടെ വീട്ടിലെത്തി. തുടര്‍ന്ന് തനിക്കൊപ്പം തന്റെ ഭാര്യയെ അയക്കണമെന്ന് ആവശ്യപ്പെട്ട് പര്‍വേശ് ബഹളമുണ്ടാക്കി. വാക്കുതര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.
https://www.facebook.com/Malayalivartha