കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍

കമ്പനിയിലെ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് പേരില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിലെത്തി ഷര്‍ഷാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിക്ഷേപതട്ടിപ്പിനാണ് വ്യവസായിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊച്ചി സ്വദേശികളാണ് പരാതി നല്‍കിയത്. ഷര്‍ഷാദിന് ഒപ്പം കമ്പനി സിഇഒയായ തമിഴ്‌നാട് സ്വദേശിയും കേസിലെ പ്രതിയാണ്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനും എതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചയാളാണ് മുഹമ്മദ് ഷെര്‍ഷാദ്.
യുകെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നതരായ നേതാക്കളും അനധികൃതമായി ഇടപാടുകള്‍ നടത്തി എന്ന് ഷര്‍ഷാദ് സിപിഎം പൊളിറ്റ്ബ്യൂറോക്ക് കത്ത് നല്‍കിയിരുന്നു, രാജേഷ് കൃഷ്ണ സിപിഎം നേതാക്കളുടെ ബിനാമിയാണെന്നും ആരോപിച്ചു. തുടര്‍ന്ന് എം വി ഗോവിന്ദന്‍, ടി എം തോമസ് ഐസക്ക് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ഇയാള്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു.
https://www.facebook.com/Malayalivartha

























 
 