Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അടിസക്കെ ബ്രഹ്മാണ്ഡം.. വിജയ് മുഖ്യമന്ത്രിയായി ആദ്യ മണിക്കൂറിൽ..ആ ഫയലിൽ ഒപ്പിട്ടു..BAR-കൾ അടയ്ക്കും..!

12 MAY 2026 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചെങ്കോല്‍ പിടിച്ചതിന് പിന്നാലെ ആരാധകര്‍ക്കും നാട്ടുകാര്‍ക്കും നല്‍കിയ വാക്ക് പാലിച്ച് സി. ജോസഫ് വിജയ്. സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ ഭരണത്തിന്റെ വിശ്വരൂപം കാട്ടി 717 സര്‍ക്കാര്‍ മദ്യശാലകള്‍ (ടാസ്മാക്) അടച്ചുപൂട്ടാന്‍ വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന കുടിശാലകള്‍ക്ക് ഇനി തമിഴ് മണ്ണില്‍ ഇടമില്ലെന്ന പ്രഖ്യാപനത്തോടെയാണ് ദളപതിയുടെ രാഷ്ട്രീയ ഇന്നിങ്സ് കളര്‍ഫുള്‍ ആയിരിക്കുന്നത്.

 

ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് പൂട്ടു വീഴുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളും പൂട്ടി താക്കോല്‍ ഏല്‍പ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. 276 ആരാധനാലയ പരിസരത്തെ കടകളും 186 സ്‌കൂള്‍ പരിസരത്തെ കടകളും ഉള്‍പ്പെടെ 717 എണ്ണമാണ് ലിസ്റ്റിലുള്ളത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന 'കുടി' കേന്ദ്രങ്ങളെ തുരത്തുക എന്ന വലിയ സാമൂഹിക പരിഷ്‌കാരത്തിനാണ് വിജയ് തുടക്കമിട്ടിരിക്കുന്നത്.

 

അതേസമയംഭരണപരമായ ആദ്യ തീരുമാനം തന്നെ സിക്‌സര്‍ അടിച്ച വിജയിക്ക് മുന്നില്‍ ഇനി വരാനിരിക്കുന്നത് വിശ്വാസ വോട്ടെടുപ്പിന്റെ കടമ്പയാണ്. കോണ്‍ഗ്രസ്, ഇടതുമുന്നണി, സിവികെ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണയോടെയാണ് ടിവികെ (തമിഴക വെട്രി കഴകം) സര്‍ക്കാര്‍ രൂപീകരിച്ചത്. മെയ് 13-ന് മുന്‍പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. നാല് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ അധികാരത്തിലേറിയത്.


തമിഴ്‌നാട്ടിലെ നിലവിലെ നിയമ പ്രകാരം സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും 50 മീറ്റര്‍ പരിധിയില്‍ മദ്യഷോപ്പുകള്‍ പാടില്ല. എന്നാല്‍ ദൂരപരിധി 500 മീറ്റര്‍ ആയി ഉയര്‍ത്തിയിരിക്കുകയാണ് വിജയ്. മദ്യം കാരണം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സ്ത്രീകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ്‌യോട് പരാതി പറഞ്ഞിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ലഭ്യമാകുന്ന വിധത്തില്‍ തമിഴ്‌നാട്ടില്‍ മദ്യമൊഴുകുന്നതായും പരാതി ഉയര്‍ന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 വരെയാണ് മദ്യവില്‍പ്പനയ്ക്ക് അനുമതിയെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കാതെ പലയിടത്തും വില്‍പ്പന നടക്കുന്ന സ്ഥിതിയാണ്. ഇതോടെയാണ് ചട്ടം ലംഘിച്ച് വില്‍പ്പന നടത്തുന്ന മദ്യശാലകള്‍ പൂട്ടാന്‍ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടത്.

തിരഞ്ഞെടുപ്പ് കാലത്ത് വിജയ് നല്‍കിയ പ്രധാന വാഗ്ദാനമായിരുന്നു ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം. അധികാരം കിട്ടിയ ആദ്യ മണിക്കൂറില്‍ തന്നെ ഇത്രയും വലിയൊരു തീരുമാനം എടുത്തതോടെ ഡിഎംകെയുടെയും ബിജെപിയുടെയും ക്യാമ്പുകള്‍ അമ്പരപ്പിലാണ്. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ കൃത്യമായി ലക്ഷ്യം വെച്ചുള്ള ഈ നീക്കം തമിഴ് രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന് തിരികൊളുത്തും.

 

ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് 118 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായ ശേഷം മാത്രമാണ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വിജയ്‌യെ ക്ഷണിച്ചത്. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, വിസികെ, മുസ്ലിം ലീഗ് പിന്തുണയോടെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് മുന്നില്‍ ഇനി കടമ്പ സഭയിലെ ഭൂരിപക്ഷമാണ്. മെയ് 13 ന് മുമ്പ് സഭയില്‍ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസന്‍ഡ് ലൈറ്റ്‌സ് എംഎല്‍എ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളര്‍പ്പില്‍ സ്പീക്കര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്പി വേലുമണിയെ കക്ഷി നേതാവാക്കണമെന്ന് 30 എംഎല്‍എമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകള്‍ പ്രോടേം സ്പീക്കര്‍ക്ക് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (32 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (41 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (50 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (56 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends