തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ ദർശനം നടത്തും....

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ ദർശനം നടത്തും. വിജയിന്റെ യാത്രാക്രമീകരണങ്ങളെക്കുറിച്ച് തമിഴ്നാട് സി.ഐ.ഡി. വിഭാഗം കർണാടക പോലീസിനെ അറിയിച്ചു. അദ്ദേഹത്തിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അഭ്യർഥിച്ചു.
ഉച്ചയ്ക്ക് 12.30-ന് മംഗളൂരു വിമാനത്താവളത്തിലെത്തുന്ന വിജയ് റോഡ് മാർഗം വൈകീട്ട് മൂന്നുമണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. പ്രാർഥന നടത്തിയശേഷം ഉടൻതന്നെ മടങ്ങാനാണ് തീരുമാനമുള്ളത്. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം എം.ജി.ആറും ജയലളിതയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























