സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് മുതൽ 11 വരെ നീളുന്ന ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും...

ഇന്ന് മുതൽ 11 വരെ നീളുന്ന ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ ക്ഷണപ്രകാരം ഇന്നു മുതൽ 8 വരെ പ്രധാനമന്ത്രി ഇന്തോനേഷ്യ സന്ദർശിക്കുന്നതാണ്. തന്ത്രപ്രധാനമായ വിഷയങ്ങളിലും സാമ്പത്തിക പങ്കാളിത്തത്തിലും പുതിയ ഉണർവ് നൽകാൻ ലക്ഷ്യമിട്ടുള്ള ഈ യാത്രയിൽ, ആതിഥേയ രാജ്യങ്ങളിലെ ഉന്നത ഭരണാധികാരികളുമായി പ്രധാനമന്ത്രി നിർണായക കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും.
പ്രബോവോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച, യുനെസ്കോ ലോക പൈതൃക സ്ഥലമായ യോഗകാർത്തയിലെ പ്രംബനൻ ക്ഷേത്ര സന്ദർശനം, ഇന്ത്യൻ പ്രവാസികളുടെ പരിപാടി എന്നിവയിൽ പങ്കെടുക്കുകയും ചെയ്യും.
ജൂലായ് എട്ടു മുതൽ 10 വരെ ഓസ്ട്രേലിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി മെൽബണിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തും. ഓസ്ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിൻ എസിയെയും കാണും. ജൂലായ് 10, 11 തീയതികളിലാണ് ന്യൂസിലാൻഡ് സന്ദർശനം. നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണ്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ലക്സണുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്യും.
"https://www.facebook.com/Malayalivartha
























