Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

22 SEPTEMBER 2026 04:34 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ചെക്ക് കേസില്‍ ഗുരുതര ആരോപണവുമായി നടി രാധ രംഗത്തെത്തിയത്. ഒപ്പിട്ടു വെച്ചിരുന്ന അഞ്ച് ചെക്കുകള്‍ കൈക്കലാക്കി തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 50 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് രാധയുടെ ആരോപണം. ഇതുസംബന്ധിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. രാധ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വല്‍സരവാക്കത്തെ വീട്ടില്‍ ഓഫിസ് ആവശ്യങ്ങള്‍ക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകളാണ് സഹോദരങ്ങള്‍ കൈക്കലാക്കിയതെന്നാണ് രാധയുടെ പരാതി. കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് 46 കോടി രൂപ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. അംബികയും മല്ലികാര്‍ജുനും സമീപത്തു തന്നെ താമസിക്കുന്നതിനാല്‍ വീട്ടിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുമായിരുന്നുവെന്നും രാധ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ചെക്കുകള്‍ ദുരുപയോഗം ചെയ്താണ് പണം പിന്‍വലിച്ചതെന്നാണ് ആരോപണം.

എന്നാല്‍, രാധയുടെ ആരോപണം തള്ളിക്കൊണ്ട് അംബിക രംഗത്തെത്തി. കുടുംബസ്വത്ത് തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പരാതി ഉയര്‍ന്നതെന്നാണ് അംബികയുടെ വിശദീകരണം. ചെന്നൈയിലെ കുടുംബ വകയായ 'എ.ആര്‍.എസ്' ഗാര്‍ഡന്‍സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായുള്ള ചെക്കിനെക്കുറിച്ചാണ് രാധ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് അംബിക പറയുന്നത്.

അതേസമയം, രാധയ്‌ക്കെതിരെ മുന്‍പും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള രണ്ട് സെന്റും ചെന്നൈയിലെ 47 സെന്റ് ഭൂമിയും 1994 മാര്‍ച്ചില്‍ തയ്യാറാക്കിയ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തെന്നായിരുന്നു സഹോദരന്‍ മല്ലികാര്‍ജുന്റെ പരാതി. നെടുമങ്ങാട് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പൊലീസ് ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള നിയമപോരാട്ടത്തിന് പിന്നിലെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (6 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (16 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (33 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (39 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (41 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (51 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (53 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (54 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (2 hours ago)

Malayali Vartha Recommends