മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് മണിപ്പൂര്‍ ഹൈക്കോടതി

മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. വംശീയ കലാപവും വന്‍ തോതിലുള്ള പലായനവും തുടരുന്ന പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.
2027 ഏപ്രില്‍ 30 വരെ സെന്‍സെക്‌സ് നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. നിലവിലെ അക്രമസാഹചര്യങ്ങള്‍ക്കിടെ സെന്‍സെസ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ആശങ്കകളും അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു
ഹര്‍ജിക്കാര്‍ ഉന്നയിച്ച പരാതികള്‍ വിശദമായി പരിശോധിച്ച് കേന്ദ്ര സര്‍ക്കാരും രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറും ഏപ്രില്‍ 30നകം അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും വ്യക്തമാക്കി കോടതി.
"
https://www.facebook.com/Malayalivartha
























