ഷിംല ജില്ലയിലെ റാംപൂർ സബ് ഡിവിഷനിലെ ഗൗര-റാംപൂർ ലിങ്ക് റോഡിൽ പഷാഡ വളവിന് സമീപം കാർ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം... അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്

ഷിംല ജില്ലയിലെ റാംപൂർ സബ് ഡിവിഷനിലെ ഗൗര-റാംപൂർ ലിങ്ക് റോഡിൽ പഷാഡ വളവിന് സമീപം കാർ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടവിവരം ലഭിച്ച ഉടൻ പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ വകുപ്പ്, ആംബുലൻസ് സർവീസ് എന്നിവയുടെ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി റാംപൂരിലെ ഖനേരിയിലുള്ള മഹാത്മാഗാന്ധി മെഡിക്കൽ സർവീസസ് കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
റാംപൂരിലെ റാചോളി മേഖലയിലെ ജാഗോച്ച ഗ്രാമവാസികളായ രാമാനന്ദ്, ഓം പ്രകാശ്, ഹമേന്ദ്ര എന്നിവരാണ് മരിച്ചത്. റാചോളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ജാക്കോച്ച ഗ്രാമവാസിയായ കുമ്ദാസ് ദാസിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























