താനെയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

താനെയില്‍ ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ മരിച്ചു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം. താരാബായ് ഗെയ്ക്വാദ് എന്ന വൃദ്ധയാണ് മരിച്ചത്. രണ്ടുപുരുഷന്മാര്‍ക്കും, നാലു സ്ത്രീകള്‍ക്കും, ആറു കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.
രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ താമസിക്കുന്നവര്‍ മുറിയിലെ സ്വിച്ച് ഇട്ടപ്പോഴാണ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതെന്നാണ് സൂചന. സിലണ്ടര്‍ രാത്രിയില്‍ ലീക്ക് ചെയ്തതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























