പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങി ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

മുംബൈയില്‍ പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങി ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. ലച്ചാറാം കൃപാറാം ചൗധരി എന്ന 35കാരനാണ് പിടിയിലായത്. രാജസ്ഥാനിലെ പാലി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയെ ഇയാള്‍ 6.3 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.
തുടര്‍ന്ന് വിവാഹം കഴിച്ചുവെന്ന് സ്ഥാപിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ദുരപയോഗം ചെയ്തു വരികയായിരുന്നു. 13ാം വയസിലാണ് പെണ്‍കുട്ടിയെ ആദ്യമായി വില്‍ക്കുന്നത്. തുടര്‍ന്ന് മൂന്ന് വ്യക്തികള്‍ പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങി. മൂന്നാമത്തെ ആളാണ് ചൗധരി. രേഖകളില്‍ ഇരുപത് വയസെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തി ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ശനിയാഴ്ച ഇയാളുടെ തടങ്കലില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി തുലിംഗ് പോലീസ് സ്‌റ്റേഷനില്‍ എത്തി തന്റെ ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിന് ശേഷം ഈയാളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha























