മണാലിയില്‍ ഇസ്രായേലി യുവതി പീഡനത്തിനിരയായി

മണാലിയില്‍ ഇസ്രായേലി യുവതി കൂട്ട ബലാല്‍സംഘത്തിനിരയായി. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേലി യുവതിയാണ് പീഡനത്തിനിരയായത്.യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഘം ചെയ്യുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം സംസ്ഥാന നഗരമായ ഷിംലയില്‍ നിന്നുമാണ് യുവതി സുഹ്യത്തുക്കള്‍ക്കൊപ്പം മണാലിയില്‍ എത്തിയത്. സുഹ്യത്തുക്കള്‍ കാസയിലെ സ്പിറ്റി താഴ്‌വര സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് യുവതി പീഡനത്തിനിരയായത്. യുവതിക്ക് ടാക്‌സി ലഭിക്കാതെ വന്നതോടെ യുവാക്കള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.
യുവതിയെ മണാലിയിലെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മണാലിയില്‍ വിദേശ വനിത പീഡനത്തിനിരയാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ 2013 ജൂണില്‍ മണാലിയില്‍ വച്ച് യു.എസ് വനിതയെ ടാക്‌സി ഡ്രെവര്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























