പതിനാറായവര്‍ക്കും ഇനി മുതല്‍ ലൈസന്‍സ്, സ്‌കൂട്ടര്‍ 100 സിസിയില്‍ കുറവും ഗിയര്‍ ഇല്ലാത്തതുമാകണം

പതിനാറായവര്‍ക്കും ഇനി ലൈസന്‍സ്, ഒരു നിബന്ധന മാത്രം. സ്‌കൂട്ടര്‍ 100 സിസിയില്‍ കുറവും ഗിയര്‍ ഇല്ലാത്തതുമാകണം. പതിനാറ് വയസ് തികഞ്ഞവര്‍ക്ക് ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഓടിക്കാനുള്ള അനുമതി നല്‍കണമെന്ന് കാണിച്ച് പാര്‍ലമെന്റില്‍ ഒരു വിഭാഗം മന്ത്രിമാര്‍ നല്‍കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായപരിധി കുറയ്ക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
കേന്ദ്ര ഗതാഗതമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. റോഡ് സേഫ്റ്റി ബില്ല് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇക്കാര്യം മന്ത്രി സഭയുടെ പരിഗണനയിലാണെന്നും, കൂട്ടായ തീരുമാനത്തിന് ശേഷം നിയമം പാര്‍ലമെന്റില്‍ പാസാക്കുമെന്നും പൊന്‍ രാധാക്യഷ്ണന്‍ പറഞ്ഞു.
എന്നാല്‍ മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കാന്‍ ഈ ഇളവ് ബാധകമല്ല. 100 സിസിയില്‍ താഴെയുള്ള സ്‌കൂട്ടറുകള്‍ക്കു മാത്രമാണ് അനുമതി ലഭിക്കുന്നത്. സ്പീഡ് ഗവേണിങ് സംവിധാനം ഉപയോഗിച്ച് പരമാവധി വേഗത 80 കിലോമീറ്ററാക്കുകയും വേണം. നിലവില്‍ ടിവിഎസ് സ്‌കൂട്ടി, പെപ്പ് പ്ലസ്, സ്ട്രീക്ക് എന്നീ മോഡലുകളാണ് രാജ്യത്ത് 100 സിസിക്കു താഴെ പുറത്തിറങ്ങുന്ന പ്രധാന സ്‌കൂട്ടറുകള്‍.
നിലവില്‍ പല രാജ്യങ്ങളിലും പതിനാറാം വയസ്സില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 100 സിസിക്കു താഴെയുള്ള ഇരുചക്ര വാഹന വിപണി രാജ്യത്ത് സജീവമാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha























