സ്ത്രീധന പീഡനം: അമ്മയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഗുഡ്ഗാവിലെ ദൗല്‍താബാദ് ഗ്രാമത്തില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നീരു എന്ന 23 മൂന്നുകാരിയെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീരുവിന്റെ മൃതദേഹം പശുത്തൊഴുത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് ലഭിച്ചത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതിയും കുഞ്ഞും മരിച്ചതെന്ന പരാതിയെ തുടര്‍ന്ന് നീരുവിന്റെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
https://www.facebook.com/Malayalivartha























