കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ കുപ്‌വാരയില്‍ നൗഗം സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഭീകരരെല്ലാം വിദേശികളാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമമായിരുന്നോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ജീവനോടെ പിടികൂടാന്‍ സാധിച്ച ഭീകരനില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ഭീകരനെ ജീവനോടെ പിടികൂടാന്‍ സാധിച്ചതു നേട്ടമാണെന്നും പാക്കിസ്ഥാന്റെ പങ്ക് ഇതിലൂടെ വെളിപ്പെടുമെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
https://www.facebook.com/Malayalivartha























