കളിപ്പിച്ചും ചിരിപ്പിച്ചും അടുത്ത് കൂടി നാലുവയസുകാരിയായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച ശേഷം ഓടയില്‍ തള്ളിയ യുവാവ് അറസ്റ്റില്‍

കളിപ്പാട്ടം നല്‍കി നാലുവയസുകാരിയെ പീഡിപ്പിച്ച് ഓടയില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് മനസിനെ മരവിപ്പിക്കുന്ന ക്രൂരകൃത്യം നടന്നത്. നാലുവയസുകാരിയായ പെണ്‍കുഞ്ഞിനെ പാവയെ നല്‍കി അടുത്ത് കൂടിയ 28 കാരനായ ജുബെയ്ദ് എന്ന യുവാവാണ് പീഡിപ്പിച്ചത്.
അയല്‍വാസിയായ ജുബെയ്ദ് നാലുവയസുകാരിയായ പെണ്‍കുഞ്ഞിനെ പാവയെ നല്‍കി വീട്ടിലെത്തിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ ഓടയില്‍ തള്ളിയതിന് ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.
വൈകിട്ട് അഞ്ചു മണിയോടെ പെണ്‍കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മത പിതാക്കള്‍ അന്വേഷിച്ചിട്ടു കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുമ്പോള്‍ മെയിന്റോഡിനു സമീപം ഓടയില്‍ കുഞ്ഞിനെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയപ്പോഴാണ് ഓടയില്‍ വീണു കിടക്കുന്ന പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
അബോധാവസ്ഥയിലായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിഞ്ഞത്. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്ന കുഞ്ഞിനെ കൗണ്‌സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. പീഡനത്തിന് മണിക്കൂറുകള്‍ക്കു ശേഷം അയല്‍വാസിയായ ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha























