പൂന്നെയില്‍ കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

മുംബൈ പുന്നെ എക്‌സ്പ്രസ് ഹൈവേയില്‍ കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. പൂന്നെക്ക് സമീപം കംഷേത് ടണലിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച മാരുതി സിയാസ് കാറാണ് മറിഞ്ഞത്.
മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആദിത്യ ബന്ദാര്‍ക്കര്‍, യാഷ് ശിറാലി, അക്ഷയ് ഭിലാരെ, അഭിഷേക് റോയ് എന്നിവരാണ് മരിച്ചത്. നാല് വിദ്യാര്‍ഥികള്‍ അപകട സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഹൈവേയിലൂടെ അമിത വേഗത്തില്‍ വരുന്നതിനിടെ നിയന്ത്രണം വിട്ടാണ് കാര്‍ മറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























