10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ഐആര്‍സിടിസി വഴി റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് ഒരു രൂപക്ക്

ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് കൂടി ലഭിയ്ക്കും. അത് ആ ടിക്കറ്റില്‍ യാത്ര ചെയ്യുമ്‌ബോഴുള്ള അപകടത്തിന് മാത്രം ആയിരിക്കും എന്ന് മാത്രം.
സൗജന്യമാണ് ഈ ഇന്‍ഷുറന്‍സ് എന്ന് കരുതേണ്ട... ഒരു ചെറിയ തുക മുടക്കണം. വെറും ഒരു രൂപ മാത്രം!!
വരുന്ന സെപ്തംബര്‍ മാസത്തിലാണ് ഐര്‍ആര്‍സിടിസി ഈ പദ്ധതി തുടങ്ങുന്നത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഇത് ലഭിയ്ക്കുക. യാത്രക്കിടെ അപകടം പറ്റിയാല്‍ റെയില്‍വേ അനുവദിയ്ക്കുന്ന നഷ്ടപരിഹാരത്തിന് പുറമേയാണ് ഈ ഇന്‍ഷുറസ് പരിരക്ഷ.
മൂന്ന് ഇന്‍ഷുറന്‍സ് കമ്ബനികളുമായി ഇതിന് വേണ്ടി ഐആര്‍സിടിസി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. മൂന്നും സ്വകാര്യ കമ്ബനികളാണ്. ശ്രീറാം ജനറല്‍, റോയല്‍ സുന്ദരം, ഐസിഐസിഐ ലൊമ്ബാര്‍ഡ് എന്നിവയാണ് അവ.
ഐആര്‍സിടിസി വഴി ടിക്കറ്റ് എടുത്ത് യാത്രയ്ക്കിടെ അപകടത്തില്‍ മരണം സംഭവിയ്ക്കുകയോ പരിക്കേല്‍ക്കുകയോ അംഗഭംഗം വരുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിയ്ക്കും. ആശുപത്രിയിലെ ചികിത്സാ ചെലവും ഇന്‍ഷുറന്‍സ് കമ്ബനി വഴിയ്ക്കുമെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ എകെ മോനാച്ച അറിയിച്ചു.
ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല ... യാത്രക്കാര്‍ക്ക് തീരുമാനിയ്ക്കാം, വേണമോ വേണ്ടയോ എന്നത്.
https://www.facebook.com/Malayalivartha























