നവജാതശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണ് മരിച്ചു

നഴ്‌സുമാര്‍ പൊതുവെ കരുണയുള്ളവരാണെന്നാണ് പറയുന്നത്. കാശിനുവേണ്ടി മാത്രം ജോലി ചെയ്യുന്നവരല്ല ഇവര്‍. എന്നാല്‍ ചിലര്‍ അങ്ങനെയല്ല. ജോലികള്‍ തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും അവര്‍ കൃത്യസമയത്ത് പോയിരിക്കും. മണിപ്പൂരിയിലെ ജില്ലാ ആശുപത്രയില്‍ നവജാതശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണ് മരിച്ചതിനു കാരണം ഒരു നഴ്‌സ് കൃത്യ സമയത്ത് ജോലികഴിഞ്ഞ് പോയതിനാലാണ്. പ്രസവത്തിന് എത്തിയ യുവതി ലേബര്‍ റൂമിലെ ടേബിളില്‍ കിടത്തി നഴ്‌സ് പോയപ്പോഴാണ് പ്രസവം നടന്നത്.
സരോജം എന്ന നഴ്‌സാണ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന പേരില്‍ ലേബര്‍ റൂമില്‍ നിന്നും പോയത്. 8 മണിക്ക് അവസാനിക്കുന്ന സമയം 8.05 ആയപ്പോള്‍ സരോജ് ആശുപത്രി വിട്ടു. അല്പ സമയം മുന്‍പ് പ്രസവിച്ച യുവതിയെയും നഴ്‌സ് ശ്രദ്ധിച്ചില്ല.
സരോജത്തിന്റെ ഡൂട്ടി സമയത്തിന് ശേഷം വന്ന നഴ്‌സാണ് യുവതി പ്രസവിച്ച് കുഞ്ഞ് ബക്കറ്റില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പ്ലാസന്റ നീക്കം ചെയ്ത് പൊക്കിള്‍ കൊടി മുറിച്ചു മാറ്റി. പക്ഷെ വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് മരിച്ചിരുന്നു.
യുവതിയുടെ വീട്ടുക്കാര്‍ ചീഫ് സര്‍ജന് പരാതി നല്‍കിയെങ്കിലും ആശുപത്രിയില്‍ സ്റ്റാഫ് കുറവായതിനാല്‍ സരോജത്തെ പിരിച്ച് വിടാന്‍ സാധിക്കില്ലെന്നാണ് പറഞ്ഞത്. പരാതിയുമായി മുന്നോട്ട് പോകുമെന്ന് യുവതിയുടെ വീട്ടുക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























