അനുസരണ പഠിപ്പിയ്ക്കാന്‍ 10 വയസ്സുക്കാരനെ പട്ടിക്കൂട്ടിലിട്ട് പൂട്ടി

അമ്മമാര്‍ കുട്ടികളെ അനുസരിപ്പിക്കുന്നത് പല രീതിയിലാണ്. എന്നാല്‍ ഇവിടെ ഒരു അമ്മ കുട്ടിയെ അനുസരണ പഠിപ്പിക്കാന്‍ ചെയ്ത കാര്യം വളരെ ക്രൂരമായി പോയി. അനുസരണ പഠിപ്പിയ്ക്കാന്‍ പത്തു വയസ്സുക്കാരനെ പട്ടിക്കൂട്ടിലിട്ട് പൂട്ടി. ഒടുവില്‍ പോലീസ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ഇനി ഇവരെ ജയിലിലിട്ട് പഠിപ്പിക്കും, എങ്ങനെ കുട്ടികളെ വളര്‍ത്തണമെന്ന്.
ആറുവയസ്സുക്കാരനായ നിക്കോളാസിനെ അമ്മയായ ലിന്റ ചേമ്പര്‍ലിനാണ്(34) രാത്രി മുഴുവന്‍ പട്ടിക്കൂട്ടില്‍ അടച്ചിട്ടത്. 13 ഉം 10 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.
ഇളയ സഹോദരനെ മാതാപിതാക്കള്‍ പൂട്ടിയിടുന്നത് കണ്ട മൂത്ത കുട്ടിയാണ് അയ്യല്‍വീട്ടുക്കാരുടെ സഹായത്തോടെ പോലീസില്‍ അറിയിച്ചത്. രാവിലെ പോലീസ് എത്തിയാണ് കുട്ടിയെ കൂട്ടില്‍ നിന്നും രക്ഷിച്ചത്.
കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ആഗസ്റ്റ് മൂന്നിനാണ് കേസിന്റെ വാദം.
https://www.facebook.com/Malayalivartha























