മികവു പുലര്‍ത്താത്ത കേന്ദ്ര ജീവനക്കാര്‍ക്ക് ഇനി ഇന്‍ക്രിമെന്റ് ഇല്ല, നിശ്ചിത നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും

ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജോലിയില്‍ മികവ് പുലര്‍ത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിശ്ചിത നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. അലസരും കാര്യശേഷിയില്ലാത്തവരുമായ ജീവനക്കാര്‍ അനര്‍ഹ സ്ഥാനങ്ങള്‍ നേടുന്നത് തടയുന്നതിനും സമര്‍ത്ഥരായ ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും പുതിയ രീതി സഹായകമാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്കു മാത്രം ശമ്പള വര്‍ധന നല്‍കിയാല്‍ മതിയെന്ന നിബന്ധനയുള്ളത്. ഇതു സംബന്ധിച്ച ശമ്പള പരിഷ്‌കണ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം.
ജോലിക്കയറ്റത്തിനുള്ള യോഗ്യതാ മാനദണ്ഡം 'മികച്ചത്' എന്നതില്‍നിന്ന് 'വളരെ മികച്ചത്' എന്നാക്കി ഉയര്‍ത്തിയതായും ഉത്തരവ് വ്യക്തമാക്കുന്നു. ജോലിയില്‍ കയറി നിശ്ചിത വര്‍ഷത്തിനുളളില്‍ നിശ്ചിത പ്രവര്‍ത്തനശേഷി നേടാത്ത ജീവനക്കാരുടെ ശമ്പളത്തിലെ വാര്‍ഷിക വര്‍ധനയും പ്രമോഷനും തടഞ്ഞുവെക്കാനുള്ള കമ്മീഷന്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നെന്ന് ഉത്തരവില്‍ പറയുന്നു.
ഇന്ത്യയില്‍ അമ്പത് ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണുള്ളത്.
https://www.facebook.com/Malayalivartha























