അംബേദ്ക്കറുടെ 125 -ാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് 125 രൂപയുടെ നാണയം പുറത്തിറക്കി

ഡോ. ബി.ആര്‍ അംബേദ്ക്കറുടെ 125 -ാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 125 രൂപയുടെ നാണയം വിതരണം തുടങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് നാണയം ലഭിച്ചു തുടങ്ങി. 2015
ഡിസംബര്‍ ആറിന് നാണയത്തിന്റെ ഔപചാരിക പ്രകാശനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചിരുന്നു. ബുക്കിംഗ് ഇതിനകം തീര്‍ന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 3330 രൂപയായിരുന്നു ബുക്കിംഗ് തുക. അംബേദ്ക്കറുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തിനു 32 ഗ്രാം തൂക്കമുണ്ട്. ഇതില്‍ അമ്പതു ശതമാനം വെള്ളിയും ബാക്കി നിക്കല്‍, സിങ്ക് ലോഹമിശ്രിതവുമാണ്.
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന അഞ്ഞൂറ് രൂപയുടെ നാണയത്തിനും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡോ-ആഫ്രിക്കന്‍ ഫോറം സമ്മിറ്റ് 2015ന്റെ ഭാഗമായാണ് 500ന്റെ നാണയം പുറത്തിറക്കുന്നത്. ജൂണ്‍ 16ന് ആരംഭിച്ച ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ അവസാനിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ നാണയം ലഭിക്കുകയുള്ളൂ. അണ്‍ സര്‍ക്കുലേറ്റഡ് കോയിന്‍ (യുഎന്‍സി), പ്രൂഫ് എന്നിങ്ങനെ രണ്ടു രീതിയിലാണ്.
https://www.facebook.com/Malayalivartha























