മഹാശ്വേത ദേവി വിടവാങ്ങി

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേത ദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊല്‍ക്കൊത്തയിലെ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, പദ്മ വിഭൂഷന്‍, ജ്ഞാനപീഠം, മഗ്‌സസെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും രക്തത്തില്‍ അണുബാധ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മഹാശ്വേതാ ദേവിയെ കൊല്‍ക്കൊത്ത ബെല്ലെ വ്യൂ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതവും അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























