പൂണെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒന്‍പത് മരണം

പൂണെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് സ്‌ളാബുകള്‍ അടര്‍ന്നുവീണാണ് മരണം സംഭവിച്ചത്. പൂനെയിലെ ബലേവാദി ഏരിയയിലാണ് സംഭവം. അപകടം നടന്ന സമയത്ത് 13 തൊഴിലാളികള്‍ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























