aമലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 500 നക്ഷത്ര ആമകളെ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി

മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 500 നക്ഷത്ര ആമകളെ ചെന്നൈ വിമാനത്താവളത്തില്‍ അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവമുണ്ടായത്. പരിശോധനയില്‍ 56 തെര്‍മോകോള്‍ പെട്ടികളില്‍ അടച്ച നിലയിലാണ് ആമകളെ കണ്ടെത്തിയത്. ചെന്നൈയിലെ റോയാപുരം, വഷെര്‍മെന്‍പെറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ ഈ ഇനത്തിലെ ആമകളുടെ അനധികൃതമായി വില്‍ക്കുന്ന കേന്ദ്രങ്ങളാണ്.
പിടിച്ചെടുത്ത ആമകള്‍ ഗുയിന്റി ദേശീയോദ്യാനത്തില്‍ തുറന്നു വിട്ടു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥനായ മൂര്‍ത്തി പറയുന്നത്. പിടിച്ചെടുത്ത ആമകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ 50 ലക്ഷംവരെ മൂല്യമുണ്ട്.
https://www.facebook.com/Malayalivartha























