പാക്ക് അധീനതയിലുള്ള കശ്മീര്‍ തിരിച്ചുപിടിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മോദി നടത്തണം : ബാബരാംദേവ്

പാക്ക് അധീനതയിലുള്ള കശ്മീര്‍ തിരിച്ചുപിടിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തണമെന്നു യോഗാചാര്യന്‍ ബാബ രാംദേവ്. എന്തുവില കൊടുത്തും കശ്മീര്‍ സ്വന്തമാക്കുമെന്നാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറയുന്നത്. ഭീരുവായ ഒരു രാജ്യം കശ്മീരിന്റെ വലിയൊരു ഭാഗം കയ്യടക്കി വച്ചിരിക്കുമ്പോള്‍ നാം വെറുതെ മൗനം പാലിച്ചിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭൂപടങ്ങളില്‍ മാത്രമാണ് നമ്മുടെ കുട്ടികള്‍ കശ്മീര്‍ കണ്ടിട്ടുള്ളത്. കശ്മീരിന്റെ ഭൂരിഭാഗവും പാക്കിസ്ഥാന്‍ കയ്യടക്കി വച്ചിരിക്കുകയാണ്. പാക്ക് മണ്ണില്‍നിന്നുകൊണ്ട് ഇന്ത്യയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഭീകരസംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























