ആറ് വയസ്സുകാരിക്ക് അറുപത് വയസ്സുകാരന്‍ മതപണ്ഡിതന്‍ വരന്‍ അറസ്റ്റില്‍

ആറ് വയസ്സുകാരിയെ വിവാഹം ചെയ്ത അറുപത് വയസ്സുകാരനായ ഇസ്ലാമിക മതപണ്ഡിതന്‍ അറസ്റ്റില്‍. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. പൊലീസ് കണ്ടെത്തുമ്പോള്‍ കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടി എനിക്ക് അയാളെ പേടിയാണ് എന്ന് തുടര്‍ച്ചയായി പറയുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ തനിക്ക് കുട്ടിയെ മതപരമായ നേര്‍ച്ചയായി നല്‍കിയതാണെന്നാണ് അറസ്റ്റിലായ മുഹമ്മദ് കരിം പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ഇറാന്‍ അതിര്‍ത്തി പ്രവിശ്യയായ ഹെരത്തില്‍ നിന്നും കരിം കുട്ടിയെ തട്ടികൊണ്ടുവന്ന് വിവാഹം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കളെ സംഭവം അറിയിച്ചുട്ടുണ്ടെന്നും അവര്‍ എത്തുന്നത് വരെ കുട്ടിയെ ഘോറില്‍ തന്നെയുള്ള വനിതാ അഭയകേന്ദ്രത്തിലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























