അഞ്ചംഗ കവര്‍ച്ചാസംഘം അമ്മയെയും മക്കളെയും കൂട്ടമാനഭംഗത്തിനിരയാക്കി

ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഷാജഹന്‍പൂരിലേക്കു പോവുകയായിരുന്ന കുടുംബത്തിലെ അമ്മയും പതിനാലുകാരിയായ മകളും അഞ്ചംഗ കവര്‍ച്ചാസംഘം കൂട്ടമാനഭംഗത്തിനിരയായി.
ഡല്‍ഹിയില്‍നിന്നും 65 കിലോമീറ്ററുകള്‍ പിന്നിട്ട് ബുലന്ത്ഷാഹറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അഞ്ചംഗ കവര്‍ച്ചാസംഘം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞുനിര്‍ത്തി. മൂന്നംഗ കുടുംബത്തെ കാറില്‍നിന്നും വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി. ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈണ്‍ ഫോണും കവര്‍ന്നു. അതിനുശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ടശേഷം അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നുവെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























