മധുവിധു രാവില്‍ കൂട്ടിനു പുലിയും, റൂമില്‍ പുലിയെ കണ്ട ദമ്പതികള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

മധുവിധു രാത്രി പുലിയോടൊപ്പം താമസിക്കേണ്ടി വന്നാലുള്ള അവസ്ഥ എന്താക്കിയിരിക്കും, സിനിമയിലെ കാര്യമല്ല പറഞ്ഞത്. ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത് മീററ്റ് സ്വദേശിയായ സുമിത് റാത്തോഡ് എന്ന യുവാവിനും ഭാര്യ ശിവാനിക്കുമാണ്.
മീററ്റില്‍ നിന്ന് വിവാഹത്തിന് ശേഷം മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു സുമിത്തും ഭാര്യ ശിവാനിയും. ഹോട്ടലില്‍ റൂമെടുത്തു താമസിച്ച ഇവര്‍ നേരം വെളുത്ത് കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുറിയില്‍ നല്ല സുന്ദരനായ ഒരു പുലി. എന്ത് ചെയ്യണമെന്നറിയാതെ കൈകാലുകള്‍ വിറച്ച് രണ്ടു പേരും അനങ്ങാതെ കിടന്നു. പുലി കാണാതിരിക്കാന്‍ രണ്ടു പേരും ഒളിച്ചിരുന്നപ്പോഴേക്കും പുലി ബാത്‌റൂമിന്റെ ഭാഗത്തേക്ക് പോയി. ധൈര്യം വീണ്ടെടുത്ത് കിട്ടിയ അവസരം മുതലാക്കി സുമിത് ഭാര്യയെയും കൊണ്ട് പുറത്തു കടന്നു വാതിലടച്ചു. തുടര്‍ന്ന് അപായ മണി മുഴക്കി ഹോട്ടല്‍ ജീവനക്കാരെ വരുത്തിവിവരം അറിയിച്ചു.
ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ അന്വേഷിച്ചപ്പോഴേക്കും പുലി സ്ഥലം വിട്ടിരുന്നു. തൊട്ടടുത്ത പുലിയെ കണ്ട മാത്രയില്‍ കൈകാലുകള്‍ തരിച്ച് അനങ്ങാന്‍ വൈയതയെന്നു സുമിത് പറഞ്ഞു. എന്തായാലും കൂടുതല്‍ അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു രണ്ടു പേരും.
https://www.facebook.com/Malayalivartha























