സുഹൃത്തിന്റെ സൗഹൃദം അതിരു കടന്നു, ഭാര്യയുയുമായുള്ള അടുപ്പത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

നിരന്തരമായി ഭാര്യയുമായി കലഹിച്ചിരുന്ന ഭർത്താവ് കുടുംബ കാര്യത്തിൽ സുഹൃത്തിന്റെ ഇടപെടൽ അതിരു കടന്നെന്ന കാരണത്താൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി. ഭുവനേശ്വറിലാണ് മൺവെട്ടികൊണ്ടു സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റൊരു സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പേരിൽ യുവാവിനെ അറസ്റ്റു ചെയ്തത്.
സീമാഞ്ചൽ ജെന എന്ന യുവാവാണ് ഭാര്യയുമായി സുഹൃത്തിനു അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരിൽ സുഹൃത്തുക്കളെ ആക്രമിച്ചത്. ജെനയും ഭാര്യയും തമ്മിൽ നിരന്തരമായി വഴക്കുണ്ടാകുന്നത് പതിവായിരുന്നു. ഇവരുടെ സുഹൃത്തുക്കളായ ബസന്ത് പ്രധാന്‍, ലംബോധര്‍ പ്രധാന്‍ എന്നിവർ ഇവരുടെ വഴക്കു പരിഹരിക്കാൻ ഇടപെടലുകൾ നടത്തിയിരുന്നു. ഇതിൽ സംശയം തോന്നിയതിനാൽ ജെന സുഹൃത്തുക്കളെ മൺവെട്ടികൊണ്ടു ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ബസന്ത് പ്രധാൻ എന്നയാളാണ് മരിച്ചത് മറ്റു സുഹൃത്തായ ലംബധർ പ്രധാൻ പരിക്കേറ്റ ആശുപത്രീയിലായിലാണ്. ആക്രമണത്തിന്‍റെ ദൃശ്യം സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജെനയെ സമീപത്തുള്ള ചേരിയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha
























