പൂവാലന്‍ സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു

പൂവാലന്‍ സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു. പുതുച്ചേരിയിലാണ് സംഭവം. സെന്തില്‍ എന്ന 32കാരനാണ് സ്വയം തീകൊളുത്തിയ ശേഷം പതിനേഴുകാരിയെ കെട്ടിപ്പിടിച്ചത്. സെന്തില്‍ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോകുന്നത് വരെ കാത്തുനിന്ന സെന്തില്‍ സ്വയം തീ കൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പുണരുകയായിരുന്നു. വൈകുന്നേരത്തോടെ സെന്തില്‍ മരണത്തിന് കീഴടങ്ങി. 75 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
നിരന്തരമായി ശല്യം ചെയ്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ സെന്തിലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്റെ വലത് കാലും കയ്യും വെട്ടിയതായി സെന്തിലും പരാതിപ്പെട്ടിരുന്നു. എന്നാല്‍ മദ്യപിച്ച് റെയില്‍വേ ട്രാക്കില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ഇയാളുടെ കയ്യും കാലും നഷ്ടപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























