നാല് ദിവസം പ്രായമുള്ള കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

തെലുങ്കാനയില്‍ നാല് ദിവസം പ്രായമുള്ള കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. കുട്ടിയുടെ മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. മുന്നാമെത്തെ കുട്ടിയുടെ പെണ്‍കുഞ്ഞ് ആയതോടെ കുട്ടിയെ വില്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
അകന്ന ബന്ധുവായ സാക്കിരി എന്നയാളുടെ സഹായത്തോടെയാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. കുട്ടിയെ വാങ്ങാന്‍ വന്ന ദമ്പതികളില്‍ നിന്ന് 50,000 രൂപ വാങ്ങിയ ഇടനിലക്കാര്‍ മാതാപിതാക്കള്‍ക്ക് പതിനായിരം രൂപയാണ് നല്‍കിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha























