ബിഎസ്എഫ് ജവാന്മാര്‍ക്കും യോഗ നിര്‍ബന്ധമാക്കി

അതിര്‍ത്തി രക്ഷാ സേന(ബിഎസ്എഫ്)യില്‍ ശാരീരിക വ്യായാമത്തിനു പകരം ഇനി യോഗ പരിശീലനം നല്‍കുന്നു. എല്ലാ ദിവസവുമുള്ള ശാരീരിക വ്യായാമ സമയത്ത് ഇനി യോഗ അഭ്യസിക്കാനാണ് ജവാന്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം 1900 ജവാന്‍മാരുടെ ഒരു സംഘം വിവാദ യോഗാഗുരു ബാബാ രാംദേവിന്റെ യോഗാകേന്ദ്രത്തില്‍നിന്നു പരിശീലനം നേടി പുറത്തിറങ്ങിയിരുന്നു. ഇവരെ ഉപയോഗിച്ച് യോഗ പരിശീലനം നല്‍കാനാണു പദ്ധതിയെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു. ഇവരില്‍ ഓരോ ജവാന്‍മാരെയും ഓരോ പ്ലാറ്റൂണിലും നിയമിക്കുമെന്നും കെ.കെ.ശര്‍മ അറിയിച്ചു.
ഹരിദ്വാറിലെ പതഞ്ജലി യോഗ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 10 ദിവസത്തെ പ്രത്യേക പരിശീലനമാണ് രാംദേവ് ജവാന്‍മാര്‍ക്കു നല്‍കിയത്. കഴിഞ്ഞയാഴ്ച ഇവരുടെ പരിശീലനം അവസാനിച്ചു.
https://www.facebook.com/Malayalivartha























