മോഡിക്കായി തുണിയുരിഞ്ഞവള്‍ ബിജെപി വിട്ടു, ഇനി കോണ്‍ഗ്രസ്സിനോടൊപ്പം

നിരവധി സിനിമകളിലൂടെയും മോഡലിംഗിലൂടെയും അറിയപ്പെട്ടിരുന്ന താരമായിരുന്നു മേഘ്‌ന പട്ടേല്‍. എന്നാല്‍ മേഘ്‌ന പട്ടേലിനെ രാജ്യം ശരിക്കും അറിഞ്ഞത് കഴിഞ്ഞ 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലായിരുന്നു. മോഡലിംഗിന്റെയും സിനിമയിലെയും അനുഭവ സമ്പത്ത് ഉപയോഗിച്ച് തന്റെ ആരാധകരെ കൈയിലെടുക്കാനും ബിജെപിയെയും നരേന്ദ്ര മോദിയെയും വിജയിപ്പിക്കുന്നതിനായി വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് അര്‍ദ്ധ നഗ്‌നയായി പോസു ചെയ്തു കൊണ്ടുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു മേഘ്ന.
അര്‍ദ്ധ നഗ്‌നമായ ഒരു ഫോട്ടോയില്‍ മോദിയുടെ ചിത്രം കൊണ്ട് തന്റെ ശരീരം മറച്ചാണ് മേഘ്ന പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു ഫോട്ടോയില്‍ നഗ്‌നമായി കിടന്ന് ബിജെപിയുടെ ചിഹ്നമായ താമര ഉപയോഗിച്ച് നഗ്‌നത മറച്ചുമാണ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ബിജെപിക്കും മോദിക്കുമായി അര്‍ദ്ധനഗ്‌നമായ മേനി പ്രദര്‍ശനം നടത്തിയ മേഘ്ന പട്ടേല്‍ ബിജെപിയില്‍ നിന്നും വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപി പാര്‍ട്ടി മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വെറും കൈയോടെ അല്ല എന്‍സിപി മേഘ്നയെ സ്വീകരിക്കുന്നത് അടുത്ത
ലോക്‌സഭാ ഇലക്ഷന്‍ 2017 ല്‍ നടക്കാനിരിക്കെ എന്‍സിപി യുടെ സ്ഥാനാര്‍ത്ഥിയായി മേഘ്‌നയെ പ്രഖ്യാപിക്കുകയും ചെയ്തു.സിപിയുടെ ഭാഗമായി വരും കാല രാഷ്ട്രീയത്തില്‍ മേഘ്ന എന്ത് ചെയ്യുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha























