എംപിമാരുടെ തല്ലിനു കാരണം ജയലളിതയല്ല, പ്രണയത്തകര്‍ച്ച, എംപിമാരുടെ പ്രണയചിത്രങ്ങള്‍ പുറത്ത്

എംപിമാര്‍ക്കെന്താ പ്രണയം നിഷിദ്ധമോ. അല്ല എങ്കില്‍ തമ്മില്‍ത്തല്ലിയതോ അതിനും കാരണമുണ്ട്. തമിഴ്‌നാട്ടിലെ രണ്ട് എംപിമാര്‍ വിമാനത്താവളത്തില്‍ തല്ലുണ്ടാക്കിയ വാര്‍ത്ത ഏറെ ചര്‍ച്ചയായതാണ്. തന്റെ നേതാവ് ജയലളിതയെ അപകീര്‍ത്തിപ്പെടുത്തിയതിനാണു തിരുച്ചി ശിവയെ തല്ലിയത് എന്നായിരുന്നു എംപിയായ ശശികല പുഷ്പയുടെ വാദം.
എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രണയം പൊളിഞ്ഞതിനെ തുടര്‍ന്നാണ് തല്ലുണ്ടായതെന്നാണു തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുടെയും ബന്ധത്തിനു തെളിവായി ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കുടുംബവും കുട്ടികളും ഉള്ള ഇവര്‍ തമ്മില്‍ കടുത്ത പ്രണയത്തില്‍ ആയിരുന്നു എന്നാണു തമിഴ് മാദ്ധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളും മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. തിരുച്ചി ശിവയോട് അടുത്തിടപഴകുന്ന ശശികലയെയാണു ചിത്രത്തില്‍ കാണുന്നത്. ഇവര്‍ മിക്കവാറും യാത്രയും താമസവും പോലും ഒന്നിച്ചായിരുന്നുവെന്നാണു വിവരം. ഇരുവരുടേയും വീട്ടുകാര്‍ക്ക് ഇതറിയില്ലായിരുന്നുവെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഡല്‍ഹിയിലും ഇവരുടെ താമസം ഒന്നിച്ചായിരുന്നുവെന്നുമാണു വാര്‍ത്തകള്‍.
പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കാള്‍ ശക്തമാണ് ഇവര്‍ തമ്മിലെന്നാണ് ചിത്രങ്ങള്‍ നിരത്തി മാദ്ധ്യമങ്ങള്‍ സമര്‍ഥിക്കുന്നത്. അടുത്തിടെയായി ഈ ബന്ധത്തിന് ഉലച്ചില്‍
തട്ടിയിരുന്നെന്നും ഇതാണ് വിമാനത്താവളത്തിലെ കൈയാങ്കളിയിലേക്കു നയിച്ചതെന്നുമാണു സൂചന.
ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചായിരുന്നു തമ്മില്‍ത്തല്ല് നടന്നത്. എന്നാല്‍, പാര്‍ട്ടിക്കു അപമാനം വരുത്തിവച്ചെന്ന കാരണത്താല്‍ അണ്ണാഡിഎംകെ ശശികലയെ പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ ശശികല സര്‍ക്കാര്‍ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha























