19 കാരിയായ ആശുപത്രി ജീവനക്കാരിയെ സൂപ്പര്‍വൈസര്‍മാര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി

ഉത്തര്‍പ്രദേശ് സ്വദേശിയായ 19 കാരിയായ ആശുപത്രി ജീവനക്കാരിയെ സൂപ്പര്‍വൈസര്‍മാര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതായി പരാതി. ആശുപത്രിയിലെ ഡ്യുട്ടിക്കിടയില്‍ ഇതേ ആശുപത്രിയിലെ സൂപ്പര്‍വൈസര്‍മാരായ പ്രദീപും മുനിരാജുവും ചേര്‍ന്ന് ആശുപത്രി പരിസരത്തു വെച്ച് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
അര്‍ടെമിസ് പ്രൈവറ്റ് ഹോസ്പിറ്റലിലാണ് ദാരുണമായ പീഡനം നടന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ സംഭവത്തെ നിഷേധിച്ചു കൊണ്ട് രംഗത്തെത്തി. പെണ്‍കുട്ടി വ്യാജ ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് മാനേജ്മെന്റ് പറയുന്നത്. ആശുപത്രിയിലെ സെയില്‍സ് വിഭാഗം മേധാവി അഞ്ജലി ചാറ്റര്‍ജിയും യുവതിക്കെതിരെ പരാമര്‍ശവുമായെത്തി. മറ്റെവിടെയെങ്കിലുമായിരിക്കും സംഭവം നടന്നിരിക്കുകയെന്നും പോലീസില്‍ നിന്നാണ് തങ്ങള്‍ വിവരങ്ങള്‍ അറിയുന്നതെന്നുമാണ് അവര്‍ പറഞ്ഞത്.
സമീപത്തെ വനിതാ പോലീസ്റ്റേഷനിലാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതില്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























