ദുബായ് വിമാനാപകടം നടക്കുന്നതിന് തലേ ദിവസം ഒഴിവായത് മറ്റൊരു ദുരന്തം; യാത്രക്കാരുമായി പുറപ്പെട്ട വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

യാത്രക്കാരുമായി പുറപ്പെട്ട വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വന്‍ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച വൈകിട്ട് ബര്‍ദോളിയിലാണ് സംഭവം. മുംബൈയില്‍ നിന്ന് ഗോഹട്ടിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനവും ചെന്നൈയിലേക്കുള്ള വിമാനവും തമ്മിലാണ് കൂട്ടിയിടിയുടെ വക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
മുംബൈ ഗോഹട്ടി ഇന്‍ഡിഗോ വിമാനം ലോകപ്രിയ ഗോപിനാഥ് ബര്‍ദോളി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരുകയായിരുന്നു. ചെന്നൈ വിമാനം പറന്നുയര്‍ന്നപ്പോള്‍ 250-300 അടി ഉയരത്തില്‍ മാത്രമായിരുന്നു ഗോഹട്ടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം.
കൂട്ടിയിടി ഒഴിവാക്കുന്നതിനിടെയുണ്ടായ കുലുക്കത്തില്‍ ചില യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റതൊഴിച്ചാല്‍ മറ്റ് അത്യാഹിതങ്ങളൊന്നും തന്നെ ഉണ്ടായില്ല. നാല് യാത്രക്കാര്‍ക്കും രണ്ട് വിമാന ജീവനക്കാര്‍ക്കും പരുക്കേറ്റു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും പരുക്കേറ്റ യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























