Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..


വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..


തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...


കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയ്ക്കു സമാപനറാലിയിൽ പ്രസംഗിക്കാൻ ആദ്യം അവസരം ലഭിച്ചില്ല..പക്ഷെ പിന്നീട് സംഭവിച്ചത്..എം എ ബേബിയും ഇടപ്പെട്ടു..

ഗുജറാത്തില്‍ ബി.ജെ.പി യ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ആര്‍.എസ്.എസ് സര്‍വ്വേ; ദളിത്പട്ടേല്‍ സമുദായങ്ങളുടെ എതിര്‍പ്പ് മുഖ്യഘടകം

04 AUGUST 2016 11:33 AM IST
മലയാളി വാര്‍ത്ത

ദളിത്, പട്ടേല്‍ പ്രക്ഷോഭങ്ങളില്‍ എരിതീയിലായ ഗുജറാത്തിലെ ബിജെപിയുടെ ആശങ്കകള്‍ ഉയര്‍ത്തി ആര്‍എസ്എസ് സര്‍വ്വേ. ഇപ്പോഴത്തെ അവസ്ഥയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണത്തുടര്‍ച്ചയെന്നത് സ്വപ്‌നം മാത്രമാകുമെന്നാണ് രഹസ്യസര്‍വ്വേയിലെ ഫലം. ആര്‍എസ്എസ് പ്രചാരകരാണ് സര്‍വ്വേ നടത്തിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസ് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആകെയുള്ള 182 സീറ്റുകളില്‍ ബിജെപിക്ക് ലഭിക്കുക 6065 സീറ്റുകള്‍ മാത്രം. സര്‍വ്വേയില്‍ പങ്കെടുത്തവര്‍ രാജിവച്ച മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് പാസ് മാര്‍ക്ക് പോലും നല്കുന്നില്ല. എന്നാല്‍ മോദിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒരുവട്ടം കൂടി ബിജെപിക്കു വോട്ടു ചെയ്യുമെന്നു അഭിപ്രായം രേഖപ്പെടുത്തിയവരും നിരവധിയാണ്. 

ഹിന്ദു വോട്ട് ബാങ്കായിരുന്നു ഗുജറാത്തിലെ ബിജെപിയുടെ അടിത്തറ. ഹിന്ദു വോട്ടുബാങ്കുകളെ എക്കാലത്തും കൂടെനിര്‍ത്താന്‍ ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നു. ഗുജറാത്ത് കലാപത്തിനുശേഷം പ്രത്യേകിച്ചും. എന്നാല്‍, ഇപ്പോള്‍ പശുവിന്റെ പേരിലുള്ള ആരുംകൊലകളും ദളിത് പീഡനവും ഒപ്പം പട്ടേല്‍ സമുദായത്തിന്റെ പ്രക്ഷോഭങ്ങളുമാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. മുന്‍കാലങ്ങളില്‍ ബിജെപി സര്‍ക്കാരിന് വോട്ടു ചെയ്തവരെല്ലാം ഇത്തവണ മറിച്ചൊരു ചിന്താഗതിയിലാണെന്ന് സര്‍വ്വേ പറയുന്നു. 

അതേസമയം, ഗുജറാത്തില്‍ അത്ര വലിയ ശക്തിയൊന്നുമല്ലെങ്കിലും ബിജെപിയുടെ വീഴ്ച്ചയില്‍ നേട്ടംകൊയ്യമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന പ്രതിപക്ഷനേതാവ് ശങ്കര്‍സിംഗ് വഗേലയുടെ പ്രസ്താവന ഇതിനു തെളിവാണ്. മുമ്പ് ആര്‍എസ്എസ് പ്രചാരകനായിരുന്ന വഗേലയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ മുഖം. കിട്ടിയ അവസരം മുതലാക്കി കൂടുതല്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അണിനിരത്തി വന്‍ റോഡ് ഷോ നടത്താനും കോണ്‍ഗ്രസിനു പദ്ധതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കഠിനംകുളത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: കൊച്ചുമകൻ ഷിബിന്റെ ക്രൂരതയ്ക്ക് പിന്നിൽ എണ്ണായിരം രൂപയും ലഹരി ആസക്തിയും  (1 minute ago)

മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...  (4 minutes ago)

Bengaluru സ്ഥിരീകരിക്കാതെ പോലീസ്..  (11 minutes ago)

തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...  (18 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...  (27 minutes ago)

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (37 minutes ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (38 minutes ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (48 minutes ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (56 minutes ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (1 hour ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (1 hour ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (1 hour ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (3 hours ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (3 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (3 hours ago)

Malayali Vartha Recommends