ബലാത്സംഗ ക്ലിപ്പ്‌സ് വില്‍പ്പനയ്ക്ക്; 50 രൂപ മുതല്‍

ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം ബലാത്സംഗ വീഡിയോകളും വില്‍പ്പനക്ക്. ഇത്തരത്തില്‍ പ്രതിദിനം നിരവധി ബലാത്സംഗ വീഡിയോകള്‍ വിറ്റഴിക്കുന്നതായി ഉത്തര്‍പ്രദേശ് പോലീസാണ് കണ്ടെത്തിയത്.30 സെക്കന്റ് മുതല്‍ 5 മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് 50 രൂപ മുതല്‍ 150 വരെയാണ് ഇത്തരം വീഡിയോകള്‍ക്കായി ഈടാക്കുന്നത്.
ഉത്തര്‍പ്രദേശിലെ കടകളില്‍ പരസ്യമായാണ് ഇത്തരത്തില്‍ ബലാത്സംഗ വീഡിയോകള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ഇവ വാങ്ങുന്നത്.
വീഡിയോകള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ഡൗണ്‍ലോഡ് ചെയ്‌തോ ആണ് ആവശ്യക്കാരിലേക്ക് വീഡിയോ എത്തുന്നത്. എന്നാല്‍ വിശ്വാസ്യതയുള്ളവരുടെ സാക്ഷ്യപ്പെടുത്തലോടെ മാത്രമേ വീഡിയോകള്‍ ലഭിക്കൂ.
ചില വ്യക്തികളും സംഘങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്ത് വില്‍ക്കപ്പെടുന്നുണ്ട്.
ബലാത്സംഗത്തിനിടെ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നതും വില്‍പ്പന നടത്തുന്നതും. ഇരകളെ ഭീഷണിപ്പെടുത്താനും ഭാവിയില്‍ ഈ വീഡിയോ ദുരുപയോഗം ചെയ്യപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലും മീററ്റിലും പോലീസ് സമാന സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നഗ്‌ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പീഡനക്കേസില്‍ ഇരയായ 21കാരി ആത്മഹത്യ ചെയ്തത് ഈ പ്രവണതയുടെ ദോഷത്തെ കുറിക്കുന്നു.
https://www.facebook.com/Malayalivartha























