മാറുന്ന ഇന്ത്യന്‍ സംസ്‌ക്കാരം; ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് തുറന്നടിച്ച് യുവതികള്‍

കാമസൂത്രയുടെ നാടാണെങ്കിലും ലൈംഗികത ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം സദാചാരപരവും ഗോപ്യമായി നിര്‍വ്വഹിക്കേണ്ടതുമാണ്. എന്നാല്‍ ഈ വീഡിയോ കണ്ടാല്‍ ഏറ്റവും കുറഞ്ഞത് മെട്രോ പോളിത്തന്‍ നഗരങ്ങളിലെങ്കിലും കാര്യങ്ങള്‍ ഒരു പാട് മാറിയെന്ന് വ്യക്തമാകും. മികച്ച വിദ്യാഭ്യാസം നേടിയ നാഗരീക ഇന്ത്യന്‍ സമൂഹം വിവാഹപൂര്‍വ്വ ലൈംഗികതയെ മുമ്പുണ്ടായിരുന്നത് പോലെ വലിയ കാര്യമായി കണക്കാക്കുന്നില്ലെന്ന് വ്യക്തം.\\നഗരവാസികളായ ഇന്ത്യന്‍ യുവതികള്‍ ആദ്യ ലൈംഗികതയെ കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്. ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുകയും പരിപാടികള്‍ ചെയ്യുന്നതുമായ യൂ ട്യൂബ് ചാനല്‍ സോ എഫിന്‍ ക്രേ മുംബൈ തെരുവില്‍ നടത്തിയ അഭിമുഖത്തില്‍ ഏറെക്കുറെ സത്യസന്ധമായി തന്നെ പ്രതികരിക്കാന്‍ ഇന്ത്യന്‍ യുവതികള്‍ ധൈര്യത്തോടെ മുന്നോട്ട് വന്നു. \
\ആദ്യ ലൈംഗികാനുഭവം വേദനാജനകമാമെന്ന മിത്തിനെ കുറിച്ചും ലൈംഗികതയില്‍ വെയ്ക്കുന്ന മുന്‍ഗണനകളെക്കുറിച്ചും പുറത്ത് പോകുന്നതിനെ കുറിച്ചും ഒക്കെ ആയിരുന്നു ചോദ്യങ്ങള്‍. എല്ലാറ്റിനും പ്രതികരണം കിട്ടുന്നുണ്ട്. ഇന്ത്യയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന പോപ്പ് സംസ്‌ക്കാരം ലൈംഗിക ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യത്തിലും യുവതികള്‍ക്ക് അഭിപ്രായമുണ്ട്. ഇതുവരെ ആദ്യാനുഭവം ഉണ്ടാകാത്തവര്‍ക്ക് ചില ഉപദേശങ്ങളും പെണ്‍കുട്ടികള്‍ ചാനലിലൂടെ നല്‍കുന്നുണ്ട്. എന്തുപരീക്ഷണത്തിനും ന്യൂജെന്‍ യുവതികള്‍ തയ്യാര്‍. നാണമെന്നത് ഇവര്‍ക്കിന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. നാണം പോലും ഇവരെയോര്‍ത്ത് നാണിക്കുന്നു. എന്താല്ലേ മാറിയലോകം അത്ര തന്നെ.
https://www.facebook.com/Malayalivartha























