അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ച കേസ്; പീപ്പ്ലി ലൈവിന്റെ സംവിധായകന് ഏഴ് വര്‍ഷം തടവുശിക്ഷ

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പീപ്പ്ലി ലൈവിന്റെ സംവിധായകന് മുഹമ്മദ് ഫാറൂഖിക്ക് ഏഴ് വര്‍ഷം തടവുശിക്ഷ. അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡല്‍ഹിയിലെ സാകേത് കോടതിയാണ് ഫാറൂഖിക്ക് ശിക്ഷ വിധിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസില്‍, ഫാറൂഖി കുറ്റക്കാരനാണെന്ന് ജൂലൈ 30ന് കോടതി കണ്ടെത്തിയിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന 35കാരി ഗവേഷണത്തിനായാണ് ഇന്ത്യയില്‍ എത്തിയത്. കേസില്‍ കഴിഞ്ഞ മാര്‍ച്ച് 28നാണ് ഫാറൂഖിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha


























